info@krishi.info1800-425-1661
Welcome Guest
Back

എസ് എഫ് എ സി യിലൂടെ വിജയപാതയില്‍ ഇവരും : ഗ്ലോബല്‍ അസോസിയേറ്റ്, പണ്ടിയല്‍ കോമ്പൌണ്ട്, മഞ്ചേശ്വരം, കാസര്‍ഗോഡ്

Posted ByTechnical Officer 8

ഗ്ലോബല്‍ അസോസിയേറ്റ് , പണ്ടിയല്‍ കോമ്പൌണ്ട് , മഞ്ചേശ്വരം , കാസര്‍ഗോഡ്‌

സംരംഭകന്‍ : ശ്രീ. സാഫ് വാന്‍ എം.എം.

കാസര്‍ഗോഡ്‌ ജില്ലയിലെ മഞ്ചേശ്വരത്തുസ്ഥിതിചെയ്യുന്ന ഗ്ലോബല്‍ അസോസിയേറ്റ്സിന്റെ പ്രധാന ഉല്പന്നങ്ങള്‍ PUSH, FRUITPLAY, AV8 beverages എന്നിവയാണ്. 2011 ല്‍ സ്ഥാപിതമായ ഈ യൂണിറ്റില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിച്ചത് 2013ലാണ്. PUSH എന്ന ബ്രാന്‍ഡ് നാമത്തില്‍ വിപണിയിലെത്തിച്ച ഇളനീര്‍ ഇന്നും ഈ യൂണിറ്റിന്റെ അഭിമാനകരമായ ഉല്പന്നമാണ്. 2017 ല്‍ നവീനയന്ത്രങ്ങള്‍ സ്ഥാപിച്ച് ആധുനികവല്‍ക്കരിച്ച ഈ യൂണിറ്റിന് ഒരു മിനിറ്റില്‍ 60 കുപ്പി ഇളനീര്‍ സംസ്കരിക്കുന്നതിനുള്ള ശേഷിയുണ്ട്. ഉയര്‍ന്ന ഗുണനിലവാരവും സംസ്കരണ ശേഷിയും വിപണന ശൃംഖലയും ഉള്ളതിനാല്‍ ഈ ഉല്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് ഒരു പ്രശ്നമേയല്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിറ്റഴിക്കുന്നതിനുപുറമേ മധ്യ പൂര്‍വ്വ ദേശങ്ങളിലും യൂറോപ്പിലും ഇവ വിപണി കണ്ടെത്തിക്കഴിഞ്ഞു. ഈ യൂണിറ്റിന്റെ പ്രധാന ഉല്പന്നങ്ങള്‍ താഴെ പറയുന്നവയാണ് :

Packed Tender Coconut Water, Av8 Refreshing Drinks, Fruitplay Premium, Fruitplay 200ml, Push Fusion.

 159 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ചിട്ടുള്ള ഈ യൂണിറ്റിന് എസ്.എഫ്.എ.സി 10 ലക്ഷം രൂപ സബ്സിഡിയായി നല്‍കുകയുണ്ടായി.

 

Sunday,April 14, 2019 0 comments

Please login to comment !!

Attachments