info@krishi.info1800-425-1661
Welcome Guest
Back

എസ് എഫ് എ സി യിലൂടെ വിജയപാതയിൽ ഇവരും : സി. എം. എ. ട്രേയ്ഡേസ്, കത്രിക്കടവ്, ഏറണാകുളം

Posted ByTechnical Officer 8

സി. എം. . ട്രേയ്ഡേസ്

തുണ്ടിപറമ്പില്‍ ബില്‍ഡിംഗ്‌, കത്രിക്കടവ് , ഏറണാകുളം

സംരംഭക : ആഫിറ അഷറഫ്

പ്രധാനമായും മൂന്ന് തരം മൂല്യവര്‍ധന സംരംഭങ്ങളാണ് ഈ യൂണിറ്റില്‍ നടപ്പിലാക്കിയിട്ടുള്ളത്.

  1. ഗ്രീന്‍ ഫാം തണുപ്പിച്ച കരിക്ക്

    കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരില്‍ നിന്നും ആവശ്യാനുസരണം ഏറ്റവും നല്ല കരിക്ക് തിരഞ്ഞെടുത്ത് ട്രിമ്മിംഗ് ചെയ്ത് വൃത്തിയാക്കി തണുപ്പിച്ച് ഹോട്ടലുകളിലും കല്യാണ പാര്‍ട്ടി ആവശ്യങ്ങള്‍ക്കും സപ്ലൈ ചെയ്യുന്നു.

  2. അടയ്ക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നം

    മംഗലാപുരം ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന അടയ്ക്ക സ്ലൈസിംഗ് മെഷീനിന്റെ സഹായത്താല്‍ സ്ലൈസ് ചെയ്ത് തയ്യാറാക്കുന്നു. ഈ ഉല്പന്നം മുഴുവനായും മാലി ദ്വീപിലേയ്ക്ക് കയറ്റി അയക്കപ്പെടുകയാണ്‌ .

  3. ശീതീ കരിച്ച കട്ട് വെജിറ്റ ബിള്‍സ്

    തമിഴ്‌നാട്‌, കര്‍ണ്ണാടക കേരളം, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറികള്‍ സംഭരിച്ചു ശീതീകരിച്ച് സൂക്ഷിക്കുകയും കട്ടിംഗ് മെഷീനിന്റെ സഹായത്താല്‍ വിവിധ കറികള്‍ക്ക് ആവശ്യമായ രീതിയില്‍ കഷണങ്ങളാക്കി പായ്ക്ക് ചെയ്ത് ഹോട്ടലുകള്‍ക്കും കാറ്ററിംഗ് കമ്പനികള്‍ക്കും എത്തിച്ചു കൊടുക്കുന്നു.

32ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ചിട്ടുള്ള ഈ യൂണിറ്റിന് എസ്.എഫ്..സി 6.56 രൂപ സബ്സിഡിയായി നല്‍കുകയുണ്ടായി.

Friday,May 17, 2019 0 comments

Please login to comment !!

Attachments