ആദ്യകാല കൃഷിയില്‍ മനുഷ്യന്‍ അവനു വേണ്ടി മാത്രം കൃഷി ചെയ്തപ്പോള്‍ ഇന്ന് ഒരു സമൂഹത്തിനു വേണ്ടി കൃഷി ചെയുന്നു. കൂടുതല്‍ പേര്‍ക്ക് വേണ്ടിയുള്ള കൃഷിയില്‍ രണ്ടു കൈകള്‍ മാത്രം പോരാ എന്ന നില വന്നപോഴാണ് കൃഷിപണിക്ക് മൃഗങ്ങളേയും യന്ത്രങ്ങളേയും സഹായികളാക്കിയത്. കൃഷിയില്‍ ഏറെ അദ്ധ്വാനം വേണ്ടി വരുന്നതിനാലാണ് പുതിയ തലമുറ കൃഷിയില്‍ നിന്നകന്നത്. ആയാസം കുറച്ചു കൃഷി ആനന്ദകരമാക്കണമെങ്കില്‍ യന്ത്രസഹായം കൂടിയേ തീരൂ.
കാര്‍ഷികോപകരണങ്ങളും യന്ത്രങ്ങളും വാങ്ങുമ്പോള്‍ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- വാങ്ങാനുദ്ദേശിക്കുന്ന യന്ത്രം തന്റെ കൃഷിയിടത്തില്‍ യോജിച്ചതാണോ എന്ന് പ്രവര്‍ത്തനം നേരില്‍ കണ്ടു മനസിലാക്കുക
- നിര്‍മ്മാതാക്കളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക
- സ്പെയര്‍ പാര്‍ട്ട്കളുടെ ലഭ്യത, വില,കൊണ്ടുപോകുവാനുള്ള സൗകര്യം എന്നിവയുടെ ശരിയായ അവലോകനം
- എന്‍ജിന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവ ആണെങ്കില്‍ ഇന്ധനക്ഷമത പരീക്ഷിച്ചറിയുക
- സ്വയം യന്ത്രം ഉപയോഗിച്ചു നോക്കുക
- അപകട സാധ്യത നിരീക്ഷിക്കുക.
- മെയിന്‍റെനന്‍സ്നുള്ള നിര്‍ദേശങ്ങളും ലഘുലേഖകളും ശ്രദ്ധാപൂര്‍വ്വം പരിശോധീക്കുക
- വാങ്ങുന്ന യന്ത്രത്തിന്റെ സാമ്പത്തിക ക്ഷമതയെ പറ്റി ധാരണയുണ്ടായീരിക്കുക. ഉദാഹരണത്തിന് മുടക്കു മുതലിന് പത്ത് ശതമാനം നിരക്കിലെങ്കിലുമുള്ള വാര്‍ഷിക പലിശയും പ്രവര്‍ത്തന ചെലവിനോട് കൂട്ടുക.
- ഗ്യാരണ്ടി /വാറണ്ടി തുടങ്ങിയവ ചോദിച്ചു മനസ്സിലാക്കി ആവശ്യമായ രേഖകള്‍ പരിശോധിക്കുക