info@krishi.info1800-425-1661
Welcome Guest

Useful Links

“എന്റെ അന്നം, എന്റെ ഉത്തരവാദിത്തം”; തരിശുനിലങ്ങൾ കൃഷിയിടങ്ങളാകണം - മന്ത്രി അഡ്വ. ടി. സിദ്ദിഖ് * 15 വർഷത്തിനുശേഷം 125 ഏക്കറിൽ നെൽകൃഷി * പള്ളിപ്പുറം പാടശേഖരത്തിൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു

Last updated on Nov 19th, 2026 at 07:06 PM .    

തിരുവനന്തപുരം: “എന്റെ അന്നം, എന്റെ ഉത്തരവാദിത്തം” എന്ന ബോധ്യം ഓരോ മലയാളിയിലും വളരണം. ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും തരിശുനിലങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റുന്നതിനൊപ്പം ഓരോ വീടും കൃഷിയുടെ ഇടമായി മാറണമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. 15 വർഷത്തോളം തരിശായി കിടന്ന അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം പാടശേഖരത്തിൽ 125 ഏക്കറിൽ പുനരാരംഭിച്ച നെൽകൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നെടുമങ്ങാട് എം.എൽ.എ. ജി.ആർ. അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേശീയപാത വികസനത്തിന്റെയും മേൽപ്പാല നിർമാണത്തിന്റെയും ഭാഗമായി നീരൊഴുക്ക് തടസ്സപ്പെട്ട് കൃഷിക്ക് അനുയോജ്യമല്ലാതായ പാടശേഖരത്തിൽ, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, പാടശേഖര സമിതി, ജനപ്രതിനിധികൾ, കർഷകർ എന്നിവരുടെ കൂട്ടായ ഇടപെടലിലൂടെ നീരൊഴുക്ക് പുനഃസ്ഥാപിച്ചാണ് കൃഷി പുനരാരംഭിച്ചത്. 2026-ലെ ഒന്നാം വിളയിൽ 125 ഏക്കറിൽ നടത്തിയ കൃഷി ഇപ്പോൾ വിളവെടുപ്പിന് പാകമായിരിക്കുന്നു. 90 ഏക്കറിൽ കുട്ടനാട്ടിൽ നിന്നുള്ള കർഷകരും 35 ഏക്കറിൽ പ്രദേശത്തെ കർഷകരുമാണ് കൃഷി ചെയ്തത്. നേരത്തെ മന്ത്രി വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്ത പാടശേഖരമാണ് ഇന്ന് പൊൻകതിരണിഞ്ഞ് വിളവെടുപ്പിന് തയ്യാറായത്.

Attachments