info@krishi.info1800-425-1661
Welcome Guest

Useful Links

സെക്രട്ടേറിയറ്റ് ഗാർഡനിൽ കൃഷിപാഠങ്ങളുമായി സ്കൂൾ വിദ്യാർത്ഥികൾ വ്ളാത്താങ്കര ചീര വിളവെടുപ്പ് കൃഷിമന്ത്രി നിർവഹിച്ചു

Last updated on Nov 19th, 2026 at 07:01 PM .    

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഗാർഡനിൽ കൃഷി ചെയ്ത വ്ളാത്താങ്കര ചീരയുടെ വിളവെടുപ്പ് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവഹിച്ചു. കതിര് കാർഷിക ക്ലബ് പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി മണ്ണൊരുക്കൽ പരിശീലനവും സംഘടിപ്പിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 500 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന കതിര് കാർഷിക ക്ലബ് പദ്ധതിക്ക് പ്രചാരം നൽകുന്നതിനും വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിന്റെയും ഭാഗമായാണ് കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പരിശീലനം സംഘടിപ്പിച്ചത്. മന്ത്രി വിദ്യാർത്ഥികൾക്കൊപ്പം മിനി ഗാർഡൻ ടില്ലർ ഉപയോഗിച്ച് നിലമൊരുക്കി. യന്ത്രവൽക്കരണത്തിന്റെ പ്രാധാന്യം, മണ്ണൊരുക്കൽ രീതികൾ, മണ്ണ് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുന്ന വിധം തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വീട്ടുവളപ്പിലെ വിഷരഹിത കാർഷിക ഉൽപാദനവും നാടൻ ഭക്ഷണശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധയിനം നാടൻ കിഴങ്ങുവർഗങ്ങൾ പുഴുങ്ങി വിതരണം ചെയ്തു.

Attachments