info@krishi.info1800-425-1661
Welcome Guest

Useful Links

ആന്റിമൈക്രോബിയൽ പ്രതിരോധം: ബോധവത്കരണ പരിപാടികളുമായി മൃഗസംരക്ഷണ വകുപ്പ് നവംബർ 18 മുതൽ 24 വരെ ലോക ആന്റിമൈക്രോബിയൽ പ്രതിരോധ അവബോധ വാരം

Last updated on Nov 19th, 2026 at 07:00 PM .    

തിരുവനന്തപുരം: ആന്റിമൈക്രോബിയൽ പ്രതിരോധം (Antimicrobial Resistance – AMR) ഉയർത്തുന്ന ആരോഗ്യഭീഷണിയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നവംബർ 18 മുതൽ 24 വരെ ലോക ആന്റിമൈക്രോബിയൽ പ്രതിരോധ അവബോധ വാരം ആചരിക്കുന്നു. “ONE HEALTH – ONE ACTION – PREVENT AMR NOW” എന്നതാണ് 2026-ലെ വാരാചരണത്തിന്റെ പ്രധാന സന്ദേശം. കേരള ആന്റിബയോട്ടിക് റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (KARSAP) ന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന കേരള ആന്റിമൈക്രോബിയൽ സാക്ഷരതാ പ്രചാരണത്തിന്റെ ഭാഗമായാണ് വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിന്റെ (SIAD) ആഭിമുഖ്യത്തിൽ കർഷകർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, വകുപ്പിലെ മറ്റ് ജീവനക്കാർ, ഫാർമസി ബിരുദ വിദ്യാർഥികൾ എന്നിവർക്കായി ആന്റിമൈക്രോബിയൽ പ്രതിരോധത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ ഉത്തരവാദിത്വപൂർണമായ ഉപയോഗം, അനാവശ്യ മരുന്നുപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ, രോഗപ്രതിരോധ മാർഗങ്ങൾ, മൃഗസംരക്ഷണ മേഖലയിലെ AMR നിയന്ത്രണം എന്നിവയാണ് ക്ലാസുകളിലെ പ്രധാന വിഷയങ്ങൾ. ആന്റിമൈക്രോബിയൽ പ്രതിരോധം എന്ന നിശ്ശബ്ദ മഹാമാരിയെക്കുറിച്ചും അതിന്റെ വ്യാപനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആകാശവാണി, ദൂരദർശൻ തുടങ്ങിയ മാധ്യമങ്ങളിലൂടെയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

Attachments