കേരളത്തിൽ ‘സംസ്ഥാന ഹണി മിഷൻ’ ആരംഭിക്കും ഈ മാസം ഉന്നതതല യോഗം ചേർന്ന് പ്രവർത്തനരേഖ തയ്യാറാക്കും – കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്
Last updated on
Nov 05th, 2026 at 07:26 PM .
തിരുവനന്തപുരം: കേരളത്തിലെ തേനീച്ച വളർത്തൽ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന ഹണി മിഷൻ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് ഇതിനായി തീരുമാനമെടുത്തിരുന്നെങ്കിലും പിന്നീട് പദ്ധതിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഹണി മിഷൻ യാഥാർഥ്യമാക്കുന്നതിനായി ഈ മാസം തന്നെ സി.ഇ.ഒ. ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും യോഗം ചേർന്ന് വിശദമായ പ്രവർത്തനരേഖ തയ്യാറാക്കും. കേരളത്തിന്റെ കാർഷിക മേഖലയിൽ വലിയൊരു ശാസ്ത്രീയ മുന്നേറ്റത്തിന് ഹണി മിഷൻ വഴിയൊരുക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. തിരുവനന്തപുരത്തെ മലയത്ത് ഫെഡറേഷൻ ഓഫ് ഇൻഡിജീനസ് അപികൾച്ചറിസ്റ്റ്സ് (FIA) സ്ഥാപിക്കുന്ന കോമൺ ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.