info@krishi.info1800-425-1661
Welcome Guest

Symptoms

. പറിച്ചു നട്ട് 2-4 ആഴ്ച്ഛകള്‍ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ കാണപെടുന്നത്.

. വളര്‍ച്ച മുരടിച്ച ചെടികളുടെ മുകള്‍ഭാഗത്തെ ഇലകളില്‍ തവിട്ടു നിറത്തിലുള്ള പൊട്ടുകള്‍ കാണപെടുന്നു.

. ശരിയായ വളര്‍ച്ചയില്ലായ്മ ,ചെമ്പുകലര്‍ന്ന തവിട്ടു നിറം.

. അടിക്കണ പൊട്ടുന്നത് കുറയുന്നു.

.  പൂക്കളും കായ്കളും രൂപപെടുന്നത് തടസ്സപെടുന്നു.

. നാമ്പിലകളുടെ മധ്യഭാഗത്ത് ചുവപ്പ് കലര്‍ന്ന ബ്രൌണ്‍ നിറം കാണപ്പെടുകയും തുടര്‍ന്ന് ക്രമേണെ ഇലയിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. 

Management

. മണ്ണു പരിശോധനയില്‍ സിങ്കിന്‍റെ കുറവ് കണ്ടാല്‍ സിങ്ക് സള്‍ഫേറ്റ് ഹെക്ടറിനു 20 കി.ഗ്രാം എന്നാ തോതില്‍ അടിവളമായി നല്‍കുക.

. ഒരു കിലോഗ്രാം നെല്‍വിത്ത്‌ ഒരു ലിറ്റര്‍ രണ്ടു ശതമാനം സിങ്ക്സള്‍ഫേറ്റ്  ലായനിയില്‍ 24 മണിക്കൂര്‍ കുതിര്‍ത്തു വച്ചിട്ടു മുളച്ചതിന് ശേഷം നടുക.

. ആവിശ്യത്തിനനുസരിച്ച്ചു മൂലകം നല്‍കിയാല്‍ അടുത്ത 4-5 സീസനില്‍ സിങ്ക്സള്‍ഫേറ്റ് നല്‍കേനടത്തില്ല.