നഴ്സറിയിലെ തൈകളില്‍ ചെറിയ തവിട്ടു നിറത്തിലുള്ള പാടുകള്‍ ഉണ്ടാവുകയും ക്രമേണ അവ വലുതായി ഇലകള്‍ കരിയുകയും ചെയ്യുന്നു. ഇലകളില്‍ നിന്ന് രോഗം ക്രമേണ തണ്ടിനെയും ബാധിക്കും. ഇതിന്റെ ഫലമായി ചെടി മുകളറ്റം മുതല്‍ കരിഞ്ഞു തുടങ്ങുന്നു.
കുറച്ചു പ്രായമായ തൈകളിലും മരങ്ങളിലും ഇളം തവിട്ടു നിറത്തിലോ കടും തവിട്ടു നിറത്തിലോ വൃത്താകൃതിയിലുള്ള വലയങ്ങള്‍ കാണും.
മഴക്കാലത്ത് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുന്നത് ഈ രോഗം നിയന്ത്രിക്കുന്നതിന് സഹായിക്കും.