info@krishi.info1800-425-1661
Welcome Guest

Useful Links

സുരക്ഷിത കൃഷിക്ക് പദ്ധതി : ഹൈടെക് നഴ്സറികൾ സ്ഥാപിക്കാൻ സഹായം

Last updated on Oct 15th, 2017 at 06:19 PM

സ്വകാര്യമേഖലയിലും പോതുമേഖലയിലും 1 മുതൽ 4 ഹെക്ടർ വരെയുള്ള ഹൈടെക് നഴ്സറികൾ സ്ഥാപിക്കാൻ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ  സഹായം നൽകുന്നു. സ്വകാര്യ മേഖലയിൽ ഒരു ഹെക്റ്ററിനു മൊത്തം പദ്ധതി ചെലവിന്റെ 40 ശതമാനമായ 10 ലക്ഷം രൂപയും, പൊതു മേഖലയിൽ 100 ശതമാനമായ 25 ലക്ഷം രൂപയും ധനസഹായം നൽകും. ദീർഘകാല ഫലവൃക്ഷ വിളകൾ / വൃക്ഷ സുഗന്ധവിളകൾ / തോട്ടവിളകൾ / സുഗന്ധ തൈല വിളകൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന 50000 തൈകൾ എങ്കിലും ഒരു ഹെക്റ്ററിൽ നിന്നും പ്രതിവർഷം ഈ നഴ്സറികളിൽ ഉൽപ്പാദിപ്പിക്കണം. ഇത് പ്രൊജക്റ്റ് അധിഷ്ഠിതമായിട്ടാണ് നടപ്പിലാക്കുന്നത്.

                                                  ഹോർട്ടികൾച്ചർ മിഷൻ പദ്ധതികളൊക്കെ കൃഷിഭവനുകൾ വഴിയാണ് നടപ്പാക്കുന്നത്‌.

                                                   അധിക വിവരങ്ങൾക്ക് : 0471 2330857