info@krishi.info1800-425-1661
Welcome Guest

Useful Links

കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അനിമേഷൻ വീഡിയോ മത്സരം

Last updated on May 26th, 2022 at 09:21 AM .    

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് ആരംഭിച്ചിരിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗ്യചിഹ്നമായ "ചില്ലു" എന്ന അണ്ണാറക്കണ്ണനെ കഥാപാത്രമാക്കി തയ്യാറാക്കിയ full HD ക്വാളിറ്റിയുള്ള 3D ആനിമേഷൻ വീഡിയോകൾ മത്സരത്തിനായി ക്ഷണിക്കുന്നു. 3D ആനിമേഷൻ വീഡിയോകൾ കുറഞ്ഞത് 30 സെക്കൻഡ് ദൈർഘ്യമുള്ളവയാ യിരിക്കണം. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ സന്ദേശങ്ങളായ ഭക്ഷ്യസുരക്ഷ, ആരോഗ്യ ഭക്ഷണം, പ്രകൃതിസംരക്ഷണം, ഉപജീവനം/ തൊഴിൽ എന്നീ ആശയങ്ങൾ ഉൾക്കൊണ്ട് ചില്ലുവിനെ കഥാപാത്രമാക്കി മെച്ചപ്പെട്ട 3D ആനിമേഷൻ വീഡിയോ തയ്യാറാക്കി സമർപ്പിക്കുന്നവരിൽ നിന്നും ജൂറി തിരഞ്ഞെടുക്കുന്ന മികവുള്ള വീഡിയോകൾക്ക് യഥാക്രമം ഒന്നാം സമ്മാനമായി 50,000/- രൂപ, രണ്ടാം സമ്മാനമായി 30,000/- രൂപ ,മൂന്നാം സമ്മാനമായി 20,000/- രൂപ, പ്രോത്സാഹനസമ്മാനം ആയി 10,000/- രൂപ എന്നീ ക്രമത്തിൽ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. Full HD ക്വാളിറ്റിയിൽ കുറയാതെ അപ്രകാരം തയ്യാറാക്കിയ ആനിമേഷൻ വീഡിയോകൾക്ക് 16MB സൈസ് ആക്കി കംപ്രസ് ചെയ്ത് fiblogo@gmail.com എന്ന e-mail ഐഡിയിൽ പൂർണ്ണ മേൽവിലാസവും ഫോൺ നമ്പറും രേഖപ്പെടുത്തി ജൂൺ 15-നകം അയക്കേണ്ടതാണ്. സമ്മാനാർഹമായ അനിമേഷൻ വീഡിയോകളുടെ full HD version , പെൻഡ്രൈവിൽ ഫാം ഇൻഫർമേഷൻ ബ്യൂറോയ്‌ക്ക് കൈമാറേണ്ടതും ആയതിന്റെ പൂർണ സംപ്രേഷണാവകാശം കൃഷിവകുപ്പിൽ നിഷിപ്തമായിരിക്കുന്നതു മാണ്. വിശദവിവരങ്ങൾക്ക് 0471- 2318186 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.