info@krishi.info1800-425-1661
Welcome Guest

Useful Links

തല്‍സമയ കര്‍ഷക – കൃഷിയിട പരിശീലന പരിപാടി [Online Farm – Field School]

Last updated on Nov 09th, 2018 at 07:41 PM .    

സംസ്ഥാന കൃഷിവകുപ്പും ചെറുകിട കര്‍ഷക കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യവും (SFAC) സംയുക്തമായി, ആധുനിക വിവരസാങ്കേതിക വിദ്യയിലൂടെ കര്‍ഷകരെ പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തല്‍സമയ കര്‍ഷക – കൃഷിയിട പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു. മാസത്തിലൊരിക്കല്‍ പ്രത്യേക കാര്‍ഷിക വിഷയങ്ങളെ കുറിച്ച് അതത് മേഖലകളിലെ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. പരിപാടി കാര്‍ഷികവിവരസങ്കേതം എന്ന ഫേയ്സ്ബുക്ക്‌ പേജിലൂടെ തത്സമയം വീക്ഷിക്കാവുന്നതാണ്. ആദ്യ ക്ലാസ്സ്‌ നവംബര്‍ 13 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പഴയന്നൂര്‍ കൃഷി ഓഫീസറായ ജോസഫ്‌ ജോണ്‍ തേറാട്ടലിന്റെ നേതൃത്വത്തില്‍ നടത്തുന്നു. “ശീതകാല പച്ചക്കറി വിളകള്‍ - കൃഷിരീതിയും പരിപാലന മുറകളും” എന്ന വിഷയത്തിലായിരിക്കും പരിശീലന ക്ലാസ്സ്‌. പ്രസ്തുത ക്ലാസ്സില്‍ ശീതകാല പച്ചക്കറി വിളകളായ കാബേജ്, കോളിഫ്ലവര്‍, ക്യാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്‌ തുടങ്ങിയവയുടെ നടീല്‍ രീതികള്‍, പരിപാലന മുറകള്‍ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതാണ്. ക്ലാസിന് ശേഷം കാര്‍ഷികവിവരസങ്കേതത്തിന്റെ 1800 425 1661 എന്ന ടോള്‍ഫ്രീ നമ്പര്‍ മുഖേന ക്ലാസ്സിനെ സംബന്ധിച്ചുള്ള കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ്.