info@krishi.info1800-425-1661
Welcome Guest

Useful Links

18 വരെ കനത്തമഴ: ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Last updated on Aug 15th, 2018 at 09:13 AM .    

തിരുവനന്തപുരം: കേരളത്തില്‍ മഴ വീണ്ടും ശക്തം. 18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ബുധനാഴ്ച റെഡ് അലര്‍ട്ട് ബാധകമായിട്ടുള്ളത്. ഇടുക്കിയില്‍ 17 വരെ ഓഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 16 വരെയാണ് ഓറഞ്ച് അലര്‍ട്ട്.