info@krishi.info1800-425-1661
Welcome Guest

Useful Links

ആഴ്ചയിൽ ഒരു ടാപ്പിങ്ങിനെ കുറിച്ച് കോൾ സെന്ററിലൂടെ

Last updated on Nov 21st, 2017 at 08:55 AM .    

പുതിയ വിളവെടുപ്പ് രീതിയായ ആഴ്ചയിൽ ഒരു ടാപ്പിങ് സ്വീകരിക്കുന്ന റബ്ബർകർഷകർ അതോടൊപ്പമുള്ള ശുപാർശകൾ പൂർണമായും അനുവർത്തിക്കേണ്ടതാണ്. ഇതിനെപ്പറ്റിയുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഈ വിളവെടുപ്പ് രീതിയെക്കുറിച് കൂടുതലായി അറിയുന്നതിനും കർഷകർക്ക് റബ്ബർ ബോർഡിന്റെ കോൾസെന്ററുമായി ബന്ധപ്പെടാം. ഇന്ത്യൻ റബ്ബർഗവേഷണ കേന്ദ്രത്തിലെ സീനിയർ ശാസ്ത്രജ്ഞൻ ഡോ. ആർ രാജഗോപാൽ നവംബർ 22 ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ കോൾ സെന്ററിൽ കർഷകരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നതാണ്. കോൾ സെന്റർ നമ്പർ -0481 2576622.