നൂറുദിന കർമ്മപരിപാടി: ‘Poultry Clubs in Schools’, NLM ഗോസമൃദ്ധി കന്നുകാലി ഇൻഷുറൻസ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിച്ചു.
Last updated on
Sep 17th, 2026 at 06:21 PM .
സംസ്ഥാനത്തെ അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് താറാവ്/ കോഴി കുഞ്ഞുങ്ങളെ മൃഗസംരക്ഷണവകുപ്പ് മുഖേന സൗജന്യമായി നൽകുന്ന 'പൊൻ ചിറകുകൾ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ: ബിന്ദു കൃഷ്ണ കൊല്ലത്തെ പ്രാക്കുളം എൻ.എസ്.എസ്. ഹയർസെക്കൻ്ററി സ്കൂളിൽ വച്ച് 15/09/2026 ന് രാവിലെ തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോസമ്മ മാർഷൽ അധ്യക്ഷ ആയ ചടങ്ങിൽ നിർവഹിച്ചു. കേന്ദ്ര ഗവൺമെൻ്റിൻ്റെ കൂടി സഹായത്തോടെ ക്ഷീരകർഷക്കായി നടപ്പാക്കുന്ന "എൻ.എൽ.എം- "ഗോസമൃദ്ധി" കന്നുകാലി ഇൻഷ്വറൻസ് പദ്ധതിയും തദവസരത്തിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.