അഗ്രി ടെക്‌നോളജി മീറ്റ് വയനാട്ടിൽ; കർഷകർക്കുള്ള സൗജന്യ ഡ്രോൺ ലൈസൻസ് പരിശീലനത്തിന് തുടക്കമാകും കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
Last updated on
Sep 17th, 2026 at 06:17 PM .
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി കാർഷിക മേഖലയിൽ ആധുനിക സാങ്കേതികവിദ്യയും യന്ത്രവത്കരണവും കൂടുതൽ വ്യാപകമാക്കുന്നതിനായി കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അഗ്രി ടെക്‌നോളജി മീറ്റ് സെപ്റ്റംബർ 14ന് വയനാട്ടിൽ നടക്കും. പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ട്രെയിനിങ് ഹാളിൽ രാവിലെ 9.30ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പരിപാടി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കൃഷിവകുപ്പ് ഫ്യൂസലേജ് ഫ്ലയിങ് ക്ലബ്ബിന്റെ സഹകരണത്തോടെ കർഷകർക്കായി സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യ സൗജന്യ ഡ്രോൺ ലൈസൻസ് പരിശീലന പരിപാടിക്കും അഗ്രി ടെക്‌നോളജി മീറ്റിൽ തുടക്കമാകും. കാർഷിക മേഖലയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രായോഗിക ഉപയോഗം വ്യാപിപ്പിക്കുന്നതിനൊപ്പം പരിശീലനം നേടിയ കർഷകർക്ക് പുതിയ തൊഴിൽ-സംരംഭക സാധ്യതകൾ തുറക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.