തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സംഘടിപ്പിക്കുന്ന ‘നിറവ് 2026’ ഫാം ഫെസ്റ്റ് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നാളെ (10.09.2026) ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി വി. അധ്യക്ഷത വഹിക്കും.
ഫാം ഫെസ്റ്റിലെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും കർഷക ഗ്രൂപ്പുകളുടെയും പ്രദർശന–വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം ബഹു. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവഹിക്കും.