കൃഷിയാണ് ലഹരി, സിന്തറ്റിക് ലഹരിയല്ല; വിദ്യാർത്ഥികളിലൂടെ കാർഷിക നവോത്ഥാനത്തിന് തുടക്കം കുറിക്കും: കൃഷി മന്ത്രി ടി. സിദ്ദിഖ്
Last updated on
Jun 22nd, 2026 at 07:57 PM .
തിരുവനന്തപുരം: കേരളത്തിൻ്റെ പരമ്പരാഗത കാർഷിക വിജ്ഞാനവും ആധുനിക കൂടുതൽ ശാസ്ത്രീയ കൃഷിരീതികളും സമന്വയിപ്പിച്ച് കാർഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കല്ലിയൂരിൽ സംഘടിപ്പിച്ച "കർഷക സഭയും ഞാറ്റുവേല ചന്തയും" പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.