കർഷകരുടെ ആശങ്കകൾക്ക് അതിവേഗം പരിഹാരം, കൃഷി വകുപ്പിൽ ജില്ലാതല ഹെൽപ്പ് ലൈൻ സംവിധാനവും സംസ്ഥാനതല നിരീക്ഷണ കേന്ദ്രവും ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് നിർവഹിച്ചു.
Last updated on
Jun 13th, 2026 at 06:58 PM .
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ അപ്രതീക്ഷിതവും തീവ്രവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കർഷകർക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് വേഗത്തിൽ സഹായവും മാർഗനിർദേശവും ലഭ്യമാക്കുന്നതിനായി ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനവും സംസ്ഥാനതല നിരീക്ഷണ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. കർഷകരുടെ പരാതികളും സംശയങ്ങളും അടിയന്തരമായി പരിഗണിച്ച് ആവശ്യമായ ഇടപെടലുകൾ ഉറപ്പാക്കുന്നതിനുള്ള ഈ സംവിധാനം കർഷക സമൂഹത്തിന് വലിയ ആശ്വാസമാകും.