വിഷൻ 2031- സംസ്ഥാനതല കാർഷിക സെമിനാർ ഇന്ന് (25-10-2025)
Last updated on
Oct 25th, 2025 at 10:57 AM .
കേരളത്തിന്റെ കാർഷിക മേഖലയിലെ കഴിഞ്ഞകാല വളർച്ചയെ വിലയിരുത്തുന്നതിനും, ഭാവിവികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും 2031-ൽ കേരളത്തിന്റെ കാർഷിക പരിപ്രേക്ഷ്യം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് വിശാലമായ കാഴ്‌ചപ്പാട് രൂപീകരിക്കുന്നതിന് ഉതകുന്ന ആശയങ്ങൾ ശേഖരിക്കുന്നതിനും കൃഷി വകുപ്പ് കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനും ഭാവി വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി വിഷൻ 2031 നവീനം, സുസ്ഥിരം, സ്വയം പര്യാപ്തം- കാർഷികകേരളം എന്ന പേരിൽ കാർഷിക സെമിനാർ ഇന്ന് (25-10-2025) ശനിയാഴ്‌ച രാവിലെ 9 മണി മുതൽ 4 മണി വരെ ആലപ്പുഴ യെസ്കെ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തുന്നു.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഒമ്പത് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അടുത്ത അഞ്ചു വർഷത്തെ വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്നതിനുമാണ് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരെയും കർഷകരേയും പങ്കെടുപ്പിച്ചുകൊണ്ടാണ് സെമിനാർ നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം,കർഷക തൊഴിലാളികൾ,പുതിയ കൃഷി രീതി,അനുബന്ധ വിഷയങ്ങൾ,കൃഷി വിപണി, വായ്പ , സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവർ സെമിനാറിൽ പങ്കെടുക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ചെയർമാൻ ആയിട്ടുള്ള വിപുലമായ സംഘാടക സമിതിയാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.