റബ്ബർപാലിൻ്റെ ഉണക്കത്തൂക്കം (ഡി.ആർ.സി.) നിർണയിക്കുന്നതിൽ റബ്ബർബോർഡ് നടത്തുന്ന ത്രിദിന സർട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ (എൻ.ഐ.ആർ.റ്റി.) വെച്ച് 2025 ജൂലൈ 16 മുതൽ 18 വരെയുള്ള തീയതികളിൽ നടക്കും. താൽപര്യമുള്ളവർക്ക് https://bit.ly/3feCcVj എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0481-2353127 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടാം.