നമ്മുടെ ഭാവി നമ്മുടെ കൃഷിയെ അടിസ്ഥാനമാക്കിയാണ്: കൃഷി മന്ത്രി പി പ്രസാദ്. ചിറയിൻകീഴിന് കൂൺ ഗ്രാമം പദ്ധതി അനുവദിച്ചു.
Last updated on
Jul 10th, 2025 at 04:14 PM .
തിരുവനന്തപുരം : നമ്മുടെ ഭാവി നമ്മുടെ കൃഷി അടിസ്ഥാനമാക്കിയാണെന്നും പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്‌തതയിലെത്തുന്നതിലൂടെയാണ് നമ്മൾ സ്‌മാർട്ട് ആകുന്നതെന്നും കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. ചിറയിൻകീഴ് എം.എൽ.എ. വി ശശിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കിഴുവിലം കൃഷിഭവൻ മന്ദിരം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.