സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം 2025-26 ഓണത്തിന് ഒരു മുറം പച്ചക്കറി: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.
Last updated on
Jun 11th, 2025 at 12:31 PM .
തിരുവനന്തപുരം: സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം 2025-26 പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക, വിഷരഹിത പച്ചക്കറി ഉല്പാദനം കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷിവകുപ്പ് ഓണക്കാലത്ത് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയായ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (11.06.2025) രാവിലെ 10.30 ന് സെക്രട്ടറിയേറ്റ് അങ്കണത്തിൽ വച്ച് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.