ലോകത്ത് ഒരു ഭാഷയോ സംസ്കാരമോ തീർത്തും തനിമയോടെ പുലരുന്നില്ലെന്നും പരസ്പരം കലർന്നും വിനിമയം ചെയ്തുമാണ് ഭാഷകളും സംസ്കാരങ്ങളും നിലനിൽക്കുന്നതെന്നും പ്രശസ്ത എഴുത്തു കാരിയും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. മ്യൂസ് മേരി ജോർജ് അഭിപ്രായപ്പെട്ടു.റബ്ബർബോർഡിൽ ഔദ്യോഗികഭാഷാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മ്യൂസ് മേരി ജോർജ്.