info@krishi.info1800-425-1661
Welcome Guest
Back

എസ് എഫ് എ സി യിലൂടെ വിജയപാതയിൽ ഇവരും : പാര്‍വ്വതി ഫുഡ്സ്, എറണാകുളം

Posted ByTechnical Officer 8

പാര്‍വ്വതി ഫുഡ്സ്, മുത്തോലപുരം പി ., ഇലഞ്ഞി, എറണാകുളം

സംരംഭക : ശ്രീമതി. ഗായത്രി എം.എസ്

01.03.2017ല്‍ സ്ഥാപിതമായ ഈ സംരംഭം പ്രധാനമായും പാവയ്ക്ക ഉണക്കി കൊണ്ടാട്ടം നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എറണാകുളം ജില്ലയിലെ പിറവം, പാലക്കാട് ജില്ലയിലെ പനങ്ങാടി, നെന്മാറ തുടങ്ങിയ സ്ഥലങ്ങളിലെ കര്‍ഷകരില്‍ നിന്നും, സഹകരണ സംഘങ്ങളില്‍ നിന്നും ശേഖരിക്കുന്ന പാവയ്ക്ക എല്‍.പി.ജി ഡ്രയറില്‍ ഉണക്കിയെടുക്കുന്നു. പാവയ്ക്കയിലെ വിത്തും, ചോറും നീക്കം ചെയ്ത് ഭക്ഷ്യയോഗ്യമായ ഭാഗം മാത്രമാണ് ഉണക്കുന്നത് കിലോയ്ക്ക് 600 - 700 രൂപ നിരക്കില്‍ വില്‍ക്കുന്നു. കാറ്ററിംഗ് യൂണിറ്റുകളാണ് പ്രധാന ഉപഭോക്താക്കള്‍. വര്‍ഷത്തില്‍ ശരാശരി 1200 കിലോ പാവയ്ക്ക സംസ്കരിക്കുന്നു. പ്രചാരം വര്‍ദ്ധിക്കുന്നതനുസരിച്ച് ഉല്‍പാദനവും കൂട്ടുന്നുണ്ട്. FSSAI, Packing Licenseതുടങ്ങിയ എല്ലാ നിയമപരമായ അനുമതികളും സ്ഥാപനത്തിനുണ്ട്.

14.69 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ചിട്ടുള്ള ഈ യൂണിറ്റിന് എസ്.എഫ്..സി 4.40 ലക്ഷം രൂപ സബ്സിഡിയായി നല്‍കുകയുണ്ടായി.

Tuesday,May 14, 2019 0 comments

Please login to comment !!

Attachments