info@krishi.info1800-425-1661
Welcome Guest
Back

കര്‍ഷകപ്രതിഭ (വിദ്യാര്‍ത്ഥി)അവാര്‍ഡ്

Posted ByAdministrator

വീട്ടുവളപ്പിലെ കൃഷിയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂള്‍ വിദ്യാര്‍ത്ഥിയ്ക്കു് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണിത്. ഇതിനായി മാസ്റ്റര്‍.അക്ഷയ്.പി, P.K.H.M O.U.P School എടത്താനട്ടുകര, പാലക്കാട്, മാസ്റ്റര്‍.ആന്റോ ഫിലിപ്പ്, ചിറയില്‍, കടകരപളളി.പി.ഒ, ചേര്‍ത്തല, ആലപ്പുഴ എന്നീ വിദ്യാര്‍ത്ഥികളെ ഇതിനായി തെരഞ്ഞെടുത്തു.

മാസ്റ്റര്‍.അക്ഷയ്.പി സ്കൂള്‍ കാര്‍ഷിക ക്ലബ്ബിലൂടെ സ്കൂള്‍ വളപ്പിലും, വീട്ടുമുറ്റത്തും കരനെല്‍കൃഷി ഉള്‍പ്പടെയുളള കൃഷികള്‍ പരിപാലിച്ചുവരുന്നു. ജൈവ പച്ചക്കറി കൃഷിയിലൂടെ മികച്ച വിളവ് നേടിയിട്ടുണ്ട്.

മാസ്റ്റര്‍.ആന്റോ ഫിലിപ്പ്, കടകരപ്പള്ളി ഗവ. എല്‍.പി.സ്കൂളിലെ 4-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഈ കുട്ടി കാര്‍ഷികമുന്നേറ്റത്തിന് സഹപാഠികളെയും അദ്ധ്യാപകരെയും, അയല്‍വാസികളെയും സഹായിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നു.

സമ്മാനതുകയായ പതിനായിരം രൂപ രണ്ടുപേര്‍ക്കുമായും കൂടാതെ ഓരൊരുത്തര്‍ക്കും സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!