info@krishi.info1800-425-1661
Welcome Guest
Back

കര്‍ഷകതിലകം അവാര്‍ഡ്

Posted ByAdministrator

സംസ്ഥാനത്തെ ഏറ്റവും മികച്ച വനിത കര്‍ഷകയ്ക്കുള്ള അവാര്‍ഡാണിത്. ഇതിനായി ശ്രീമതി.ഷൈല ബഷീര്‍, ഡി.എസ് കോട്ടേജ്, കുടവൂര്‍, ഞാറയില്‍കോണം, നാവായിക്കുളം, തിരുവനന്തപുരം -ത്തെയാണ് കര്‍ഷക തിലകം അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 3ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍ നെല്ല്, തെങ്ങ്, റബ്ബര്‍, വാഴ, പച്ചക്കറി, പൈനാപ്പിള്‍, കപ്പ എന്നിവ കൂടാതെ പശു, ആട്, കോഴി, തേനീച്ച, താറാവ്, മുയല്‍ എന്നിവയും പരിപാലിക്കുന്നു.  കരനെല്‍ കൃഷി വിജയകരമായി ചെയ്യുന്നതോടൊപ്പം നൂറ് ചതുരശ്രമീറ്റര്‍ മഴമറ നിര്‍മ്മിച്ച് അതില്‍ പച്ചക്കറി കൃഷിയും ചെയ്തിട്ടുണ്ട്.  ഇരുപത്തി അയ്യായിരം രൂപയും, സ്വര്‍ണ്ണ മെഡലും, പ്രശംസാ പത്രവും, ഫലകവും അവാര്‍ഡായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!