info@krishi.info1800-425-1661
Welcome Guest
Back

മിത്രാനികേതന്‍ പത്മശ്രീ. കെ.വിശ്വനാഥന്‍ മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ്

Posted ByAdministrator

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ എടുത്തു പറയത്തക്ക കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍‌ നടത്തുന്ന ഏറ്റവും മികച്ച പാടശേഖര സമിതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണിത്. മലപ്പുറം കോലത്തുപാടം കോള്‍ കൃഷി കമ്മിറ്റിയെ ഈ അവാര്‍ഡിനായി തെരഞ്ഞെടുത്തു. ആകെ 250 ഹെക്ടര്‍ സ്ഥലത്തായി സ്ഥിതിചെയ്യുന്ന ഒരു പാടശേഖരമാണിത്.  അത്യുല്പാദന ശേഷിയുള്ള നെല്‍വിത്താണ് ഇവിടെ ഉപയോഗിക്കുന്നത്.  ജൈവവളം, ജീവാണുവളങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതോടൊപ്പം സൂക്ഷ്മ  മൂലകങ്ങളും ഉപയോഗിക്കുന്നു. ഈ പാടശേഖരത്തിന് 535 അംഗങ്ങള്‍ ഉണ്ട്.  എല്ലാ അംഗങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.  കാര്‍ഷിക പണികള്‍ക്ക് യന്ത്രവല്‍ക്കരണം നടപ്പിലാക്കിയിട്ടുണ്ട്.  ഇവിടുത്തെ ശരാശരി വിളവ് 7.5 ടണ്‍ ആണ്.  ഇവിടെ പുഞ്ചകൃഷി മാത്രമാണ് ചെയ്യുന്നത്.  മലപ്പുറം    ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമാണ് കോലത്തുപാടം. രണ്ട് ലക്ഷം രൂപയും, പ്രശംസാ പത്രവും, ഫലകവും പുരസ്കാരമായി നല്‍കുന്നു.

Thursday,August 11, 2016 0 comments

Please login to comment !!