info@krishi.info1800-425-1661
Welcome Guest
Back

കീട നിയന്ത്രണ കെണികള്‍

Posted ByJosena Jose, Agricultural Officer DCB Kannur

1.പഴക്കെണി

ചേരുവകള്‍

പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്ന നാല് കഷണങ്ങളാക്കി മുറിച്ചത്,

കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനി തരികള്‍.

തയ്യാറാക്കുന്ന വിധം

പാളയംകോടന്‍ പഴം തൊലി കളയാതെ മൂന്നു നാലു കഷണങ്ങളാക്കി മുറിക്കുകപഴത്തിന്‍റെ മുറിഞ്ഞ ഭാഗങ്ങളില്‍ കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനിയുടെ തരികള്‍ വിതറുക.

ഈ പഴക്കഷണങ്ങള്‍‍ ചിരട്ടകളിലാക്കി ഉറി പോലെ തൂക്കിയിടുക.

നാല് തടത്തിന് കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് കെണികള്‍ വേണ്ടിവരും

വിഷലിപ്തതമായ പഴച്ചാറു കുടിച്ചു കീടങ്ങള്‍ ചത്തൊടുങ്ങും.

2, ഫെറോമോണ്‍കെണി

ഒരു ജീവി എതിര്‍ലിംഗത്തില്‍പ്പെട്ട ജീവിയെ ആകര്‍ഷിക്കുന്നതിനുവേണ്ടി അതിന്‍റെ ശരീരത്തിന്‍റെ ഉപരിതലത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന രാസവസ്തുവാണ് ഫെറോമോണ്‍ഈ വസ്തു കൃത്രിമമായി ഉല്പാദിപ്പിച്ച് കെണിയായി വച്ച് കീടങ്ങളെ ആകര്‍ഷിക്കുന്നുകെണിയില്‍പ്പെട്ട കീടങ്ങളെ നശിപ്പിക്കുന്നുപച്ചക്കറിയെ ആക്രമിക്കുന്ന കായീച്ചയ്ക്കെതിരെ ഫിറമോണ്‍കെണി ഫലപ്രദമായി ഉപയോഗിക്കാംകേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലും കൃഷി വിജ്ഞാനകേന്ദ്രങ്ങളിലും ഇത് ലഭിക്കും.

3. തുളസിക്കെണി

ചേരുവകള്‍

ഒുരു പിടി തുളസിയില നന്നായി അരച്ചത്, ശര്‍ക്കര 10 ഗ്രാംകാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനി തരികള്‍ ഒരു നുള്ള് വെള്ളം.

ഒരു പിടി തുളസിയില നന്നായി അരച്ച് ചിരട്ടയിലിടുക.

10 ഗ്രാം ശര്‍ക്കര പൊടിച്ച് തുളസിയുമായി യോജിപ്പിക്കുക.

ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ വിതറുക.

ഈ മിശ്രിതം ഉണങ്ങിപ്പോകാതിരിക്കാന്‍ അല്പം വെള്ളം ചേര്‍ക്കുക.

പന്തലിനടിയില്‍ ഉറികള്‍ തയ്യാറാക്കിയതില്‍ ചിരട്ട വയ്ത്തുക.

കെണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കീടങ്ങള്‍ചാറുകുടിച്ച് ചത്തൊടുങ്ങും.

നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് കെണികള്‍ വേണ്ടിവരും.

4. തേങ്ങാ വെള്ളക്കെണി

ചേരുവകള്‍

രണ്ട് ദിവസം ശേഖരിച്ച് പുളിപ്പിച്ച തേങ്ങാവെള്ളംയീസ്റ്റ് മൂന്ന് തരികാര്‍ബോസള്‍ഫാന്‍ ഒരു നുള്ള്പച്ച ഓലക്കാല്‍ കഷണം.

തയ്യാറാക്കുന്ന വിധം

പുളിപ്പിച്ച തേങ്ങാവെള്ളം മൂന്ന് തരി യീസ്റ്റും ചേര്‍ത്ത് ഒരു ചിരട്ടയില്‍ അര ഭാഗം ചേര്‍ക്കുകഇതില് ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരി ഇട്ടിളക്കുക.

തേങ്ങാ വെള്ളത്തിനു മുകളില്‍ ഒരു പച്ച ഓലക്കാല്‍ കഷണം ഇടുക.

കെണി പന്തലില്‍ തൂക്കിയിടാംഈച്ചകള്‍ ഓലക്കാലില്‍ ഇരുന്ന് വിഷം കലര്‍ന്ന തേങ്ങാവെള്ളം കുടിച്ച് ചാകും,

നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേണ്ടിവരും.

5. കഞ്ഞിവെള്ളക്കെണി

ചേരുവകള്‍

കഞ്ഞിവെള്ളം, ശര്‍ക്കര 10 ഗ്രാം, കാര്‍ബോസള്‍ഫാന്‍ ഒരു നുള്ള്, യീസ്റ്റ് 3-4 തരി.

തയ്യാറാക്കുന്ന വിധം

ഒരു ചിരട്ടയില്‍ അരഭാഗം കഞ്ഞിവെള്ളം നിറയ്ക്കുക.

ഇതില്‍ 10 ഗ്രാം ശര്‍ക്കര പൊടിച്ച് ചേര്‍ക്കുക.

3-4 തരി  യീസ്റ്റും ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരിയും കൂടി ചേര്‍ത്തിളക്കുക.

കെണി പന്തലില്‍ തൂക്കിയിടുക.

വിഷലിപ്തമായ കഞ്ഞിവെള്ളം കുടിക്കുന്നതോടെ ഈച്ചകള്‍ ചാകും

നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേ‍ണം.

6. മീന്‍കെണി

തയ്യാറാക്കുന്ന വിധം

ഒരു ചിരട്ട പോളിത്തീന്‍ കൂട്ടിനുള്ളില്‍ ഇറക്കിവയ്ക്കുക.

ഇതില്‍ ഗ്രാം ഉണങ്ങിയ മീന്‍പൊടി ഇടുക.

കുറച്ച് വെള്ളം തളിച്ച് മീന്‍പൊടി ചെറുതായി നനയ്ക്കുക.

ഒരു നുള്ള് കാര്‍ബോസള്‍ഫാന്‍ തരി മീന്‍ പൊടിയില്‍ ചേര്‍ത്ത് ഇളക്കുക.

പോളിത്തീന്‍ കൂടിന്‍റെ മുകള്‍ ഭാഗം കൂട്ടിക്കെട്ടുക

ചിരട്ടയ്ക്ക് മുകളിലുള്ള പോളിത്തീന്‍ കൂടിന്‍റെ ഭാഗങ്ങളില്‍ അവിടവിടയായി ഈച്ചകള്‍ക്ക് കടന്നുകൂടാന്‍ തക്ക വലിപ്പമുള്ള ദ്വാരങ്ങളിടുക.

കെണി പന്തനില്‍ തൂക്കീയിടുക.

കെണികള്‍ ഒരാഴ്ച ഇടവിട്ട് പുതുക്കി വയ്ക്കുക.

നാല് തടത്തിന് ഒരു കെണി അല്ലെങ്കില്‍ 25 ഗ്രോബാഗിന് രണ്ട് കെണികള്‍ വേ‍ണം.

7. ഉറുമ്പുകെണി

മുളക്വഴുതനകത്തിരിവെണ്ടപയര്‍ തുടങ്ങിയ ചെടികളുടെ വേര്തണ്ട്പൂവ്കായ് എന്നിവയെ തുരക്കുന്ന ഉറുമ്പുകളെ നിയന്ത്രിക്കാന്‍ ഉറുമ്പുകെണി വയ്ക്കാം.

ചെടികളുടെ ചുവട്ടില്‍ നിന്നും മാറ്റി ഒഴിഞ്ഞ സ്ഥലങ്ങളില്‍ വേണം കെണി ഒരുക്കാന്‍.

ഒരടി നീളവും ഒന്നര ഇഞ്ച് വ്യാസവുമുള്ള പി വി സി കുഴല്‍ അല്ലെങ്കില്‍ മുളങ്കുഴല്‍ ചെറുചരിവില്‍ കിടത്തിയിടുക.

കുഴലിന്‍റെ മുകളിലത്തെ വാവട്ടത്തിനു തൊട്ടുതാഴെ മുറുകി ഇരിക്കും വിധം പച്ചയിറച്ചിക്കഷണമോ പച്ചമീനോ തള്ളിവയ്ക്കുക.

ഉറുമ്പുകള്‍ ഇറച്ചിയില്‍ ആകര്‍ഷിക്കപ്പെട്ട് കുഴലിനു ചുറ്റും കൂടുംഇപ്പോള്‍ ഒരു ചൂട്ട് കൊണ്ട് (ഉണങ്ങിയ ഓല ഒതുക്കി കെട്ടിയത്കത്തിച്ച് കുഴലിനടുത്ത് പിടിക്കുക

ചൂടു കൊണ്ട് ഉറുമ്പുകള്‍ ചത്തു വീഴുന്നു.

ചത്ത ഉറുമ്പിനെ എടുത്തുമാറ്റാന്‍ ഉറുമ്പുകള്‍ വരികയും കുഴലിനു ചുറ്റും കൂടുകയും ചെയ്യുന്നു.

തീ പ്രയോഗം നടത്തി ഉറുമ്പുകളെ കൊല്ലാം. ഈ രീതിയില്‍ മുഴുവന്‍ ഉറുമ്പുകളേയും നിയന്ത്രിക്കാം.

8. മഞ്ഞക്കെണി

പച്ചക്കറികളെ വ്യാപകമായി ആക്രമിക്കുന്ന വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിന് മഞ്ഞക്കെണികള്‍ സഹായിക്കും

ചേരുവകള്‍

ഒഴിഞ്ഞ ടിന്‍മഞ്ഞനിറത്തിലുള്ള പോളിത്തീന്‍ ഷീറ്റ്ആവണക്കെണ്ണ.

തയ്യാറാക്കുന്ന വിധം

ടിന്നുകളുടെ പുറം ഭാഗത്ത് മഞ്ഞനിറത്തിലുള്ള പെയിന്‍റ് പൂശുക.

പെയിന്‍റ് ഉണങ്ങിയതിനുശേഷം അതില്‍ ആവണക്കെണ്ണ പുരട്ടുക.

മഞ്ഞ പോളിത്തീന്‍ ഷീറ്റ് കൊടി രൂപത്തില്‍ മുറിച്ചെടുത്ത് ഇരു വശവും ആവണക്കെണ്ണ പുരട്ടുക.

വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിന് ഈ കെണി ഒരു പരിധി വരെ സഹായിക്കും

ഉപയോഗിക്കുന്ന വിധം

മഞ്ഞ പെയിന്‍റ് അടിച്ച ടിന്നുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് തോട്ടത്തില്‍ പല ഭാഗങ്ങളിലായി നാട്ടിയിട്ടുള്ള കമ്പുകളില്‍ കമിഴ്ത്തി വയ്ക്കുക.

കൊടി രൂപത്തിലുള്ള പോളിത്തീന്‍ ഷീറ്റുകളാണെങ്കില്‍ കൃഷിയിടങ്ങളില്‍ അവിടവിടെയായി നാട്ടുക.

Sunday,December 20, 2015 0 comments

Please login to comment !!