info@krishi.info1800-425-1661
Welcome Guest
Back

കൂട്ടായ്മയുടെ വിജയം

Posted ByJosena Jose, Agricultural Officer DCB Kannur


കൃഷി ഒത്തൊരുമയുടെയും  അദ്ധ്വാനത്തിന്റെയും നേര്‍ക്കാഴ്ചയാണ്‌ . കാര്‍ഷിക വളര്‍ച്ചയ്ക്ക് എറ്റവും അത്യന്താപേക്ഷിതമായ ഘടകമാണ് കൂട്ടായ്മ . പുരാതന മനുഷ്യനില നിന്ന് തുടങ്ങി ആധുനിക മനുഷ്യന്റെ ദൈനംദിന വ്യവഹാരങ്ങളില്‍ വരെ ഇതു ദര്‍ശിക്കാന്‍ കഴിയും .ഇത്തരത്തില്‍ പരസ്പരവിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും വിജയകഥ രചിക്കുകയാണ് കര്‍ഷകരുടെ കൂട്ടായ്മയായ സംഘമൈത്രി .

നമ്മുടെ കൊച്ചു കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ കാര്‍ഷികപ്പെരുംയുടെ പര്യായമാണ് ഈ കര്‍ഷകസംഘം.  കൃഷിയുടെ എല്ലാ മേഖലകളിലും  മികച്ച  പ്രവര്‍ത്തനം കാഴ്ച വയ്ക്കുക എന്നാ ലക്ഷ്യത്തോടെ 2003-ല്‍ പള്ളിച്ച്ചളില്‍ രൂപ കൊണ്ട് സംഘമൈത്രി  ഇന്നു  പ്രവര്‍ത്തന മികവിന്റെ വഴികളിലൂടെ ഈ രംഗത്ത് ഒരു മാതൃകയും പ്രചോദനവുമായി മാറിയിരിക്കുന്നു.

പഴം,പച്ചക്കറി എന്നിവയുടെ ഉത്പ്പാദന-വിപണന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ , നടീല്‍വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുക, ശാസ്ത്രീയ കൃഷിരീതികളെക്കുറിച്ച് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക , പുതിയ സാങ്കേതിക വിദ്യകള്‍ അവലംബിക്കുന്നതിനുള്ള  പിന്തുണയൊരുക്കുക,  മൂല്യ വര്‍ധനയ്കാവശ്യമായ ഭൌതിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുക  തുടങ്ങിയ മഹത് സംരംഭങ്ങളുള്‍ക്കുകൂടി  പ്രാധാന്യം കൊടുത്തുകൊണ്ടാണ് സംഘ മൈത്രി വിജയപന്ഥാവിലേയ്ക്ക് നടന്നു കയറിയത് .

 കര്‍ഷരുടെ മനസ്സറിയുന്ന അവരുടെ ആവശ്യങ്ങള്‍ എത്രയും വേഗത്തില്‍ നിറവേറ്റിക്കൊടുക്കുന്ന  സംസ്ഥാന ഹോര്ട്ടിക്കല്‍ച്ചര്‍മിഷനും സംഘമൈത്രിയുടെ ഈ യാത്രയില്‍ പൂര്ണ്ണ മനസ്സോടെ ഒപ്പമുണ്ടായിരുന്നു . സ്വാശ്രയത്വം , സഹകരണം , സമൃദ്ധി എന്ന സംഘമൈത്രിയുടെ മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്നതിനായി വിത്ത് മുതല്‍ വിപണി വരെഉള്ള പ്രവര്‍ത്തനങ്ങളില്‍  ഇവരോടൊപ്പം കൈകോര്‍ത്തുനിന്നാണ് മിഷന്‍ ഈ വിജയത്തില്‍  പങ്കാളിയായത്.

രാഷ്ട്രീയ കൃഷി വികാസ് യോജന ധന സഹായത്തോടെ  , 2011  മുതല്‍ സംസ്ഥാന ഹോര്ട്ടിക്കള്‍ച്ചര്‍ മിഷന്‍ വഴി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വെജിറ്റബിള്‍ ഇനിഷ്യേറ്റീവ്  ഫോര്‍ അര്‍ബന്‍ ക്ലസ്റ്റെഴ്സ് അഥവാ വി.ഐ .യു..സി പദ്ധതിയില്‍ ഭാഗധേയം വഹിച്ചു കൊണ്ട് പച്ചക്കറി ഉല്‍പ്പാദനത്തിലും വിപണനത്തിലും  അവിസ്മരണീയമായ ഏടുകള്‍ രചിക്കുവാന്‍ സംഘമൈത്രിക്ക് കഴിഞ്ഞു .

തിരുവനന്തപുരത്തു 2013-2014  വര്‍ഷത്തില്‍ വി.ഐ.യു.സി പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായി  പ്രവര്‍ത്തിച്ച് പച്ച്ക്കരിക്കൃഷി വികസനത്തില്‍ പുതിയ കാല്‍വെപ്പു കളാണ് സംഘമൈത്രികള്

ഇതിന്റെ  ഭാഗമായി സംഘമൈത്രിയുടെ നേതൃത്വത്തില്‍ ക്ലസ്റ്ററുകള്‍  രൂപ വല്ക്കരിച്ചു വന്തോര്‍ഹ്ടില്‍ പച്ചക്കറി ഉല്‍പ്പാദനം സാധ്യമായിരിക്കുന്നതിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റി ഉള്‍പെടുത്തിക്കൊണ്ട് 50 ക്ലസ്റ്ററുകള്‍ രൂപവല്‍ക്കരിച്ച്  250  ഹെക്ടര്‍ സ്ഥലത്ത് ഇത്തവണ കൃഷിയിറക്കുവാന്‍ സാധിച്ചുവെന്നത്‌ സംഘമൈത്രിയിലെ കര്‍ഷകര്‍ക്ക് അഭിമാനത്തിന് വക നല്‍കുന്നു.

സാധാരണ കര്‍ഷകന്റെ ജീവിത സാഹചര്യം  മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ വിഷയമില്ലാത്ത പച്ചക്കറികളും ഇലക്കറികളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക  എന്ന ലക്ഷ്യത്തോടെ 615 കര്‍ഷകരാണ് സംഘമൈത്രിയിലൂടെ ഈ മഹത് സംരംഭത്തില്‍ പങ്കാളികളായിരിക്കുന്നത് ,

15 മുതല്‍  20വരെ അംഗങ്ങളെ  ഉള്‍പ്പെടുത്തിയാണ് ഓരോ ക്ലസ്റ്ററിനും രൂപ നല്‍കിയത് .  അംഗങ്ങളുടെ എണ്ണത്തിലല്ല ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറിയുടെ അളവിലും  ഗുണമേന്മയിലുമാണ് കാര്യം എന്നതായിരുന്നു സംഘമൈത്രിയുടെ വിജയത്തിന്റെ കാതല്‍.

ജൈവ പച്ചക്കറികള്‍ക്ക് ഇന്നു ആവശ്യക്കാരെറെയാണ് .  ഈ സാഹചര്യത്തില്‍ ജൈവ  രീതിയില്‍ത്തന്നെ കൃഷി ചെയ്യാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു.  ഇത്തരത്തില്‍ കാര്‍ഷിക വിജയം നേടിയ നിരവധി കര്‍ഷകരെ സംഘമൈത്രിയുടെ ക്ലസ്റ്ററുകളിലൂടെ  നമുക്ക് പരിചയപ്പെടാന്‍ സാധിക്കും.

അംഗകര്‍ഷകരുടെ പരസ്പര സഹകരണവും സഹായ മനസ്ഥിതിയുമാണ്‌ സംഘമൈത്രിയുടെ ഏറ്റവും വലിയ ശക്തി .  കര്‍ഷകര്‍ക്ക് ഏതു  സമയത്തും എന്തു  സഹായവും എത്തിക്കുന്നതിന്  സംഘമൈത്രി പ്രസിഡന്റ് ശ്രീ, ബാലചന്ദ്രന്‍ സദാ സന്നദ്ധനാണ് ,  കൂടിതല്‍ സമയവും  കൃഷിയിടത്തില്‍ ചെലവഴിക്കുന്നതു തന്നെയാണ് ഇദ്ദേഹത്തിന്റെ സന്തോഷം .

വി.ഐ .യു.സി പദ്ധതിയുടെ ഭാഗമായി 275 ഹെക്ടറില്‍കൃഷി ചെയ്യുന്നതിനീയി ഹെക്ടറിന് 22500  രൂപ നിരക്കില്‍ 60ലക്ഷത്തിലേറെ രൂപയാണ് മിഷന്‍ ഇവര്‍ക്കായി സഹായധനം നല്‍കിയത് .

 സംഘമൈത്രിയുടെ കീഴില്‍ കൃഷി ചെയ്യുന്ന എല്ലാ കര്‍ഷകരുടെയും ഉത്പന്നങ്ങള്‍ സംഘമൈത്രിയുടെ തന്നെ ശേഖരണ കേന്ദ്രങ്ങള്‍ വഴിയാണ്  വില്‍പ്പനയ്ക്കൊരുങ്ങുന്നത്. വിപണിയിലെ അന്നന്നുള്ള വില നല്‍കികൊണ്ട് ഉല്‍പ്പന്നങ്ങള്‍  കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്നു.  ഇവ  ഗുണമേന്മാ നിര്‍ണ്ണയം നടത്തി , വേര്‍തിരിച്ച് , സംഘമൈത്രിയുടെ തന്നെ ചില്ലറ വില്പനശാലകളിലൂടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും മറ്റും വിപണനകേന്ദ്രങ്ങളിലൂടെയും ഉപഭോക്താക്കളില്‍ എത്തിക്കുന്നത് .

 ജൈവരീതികളിലൂടെ കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിക്കുന്നവയായതിനാല്‍  ഈ പച്ചക്കറികള്‍ക്ക്  ആവശ്യക്കാരേറെയാണ് .  സംഘമൈത്രിയുടെ ക്ലസ്റ്ററുകള്‍ വഴി ഉല്‍പ്പാദിപ്പിക്കുന്ന  പച്ചക്കറികള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് വേണ്ടിയും സജ്ജമാക്കപ്പെടുന്നു.  അത്ര ഗുണനിലവാരമുള്ളതാണ് ഈ ഉല്‍പ്പന്നങ്ങള്‍ .  ആഴ്ചയില്‍ രണ്ടു ദിവസമാണ് പച്ചക്കറി കയറ്റുമതി .

പച്ചക്കറി വിത്തുല്‍പ്പാദനവും സംഘമൈത്രിയുടെ കര്‍മ്മമേഖലയിലുല്പ്പെടുന്നു.  പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന വിളകളുടെ  ഗുണമേന്മയുള്ള വിത്തുകള്‍ ഉത്പാദിപ്പിച്ച്, അവ സംഭരിച്ച് കുറ്റമറ്റരീതിയില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാണ്ഇതിന്റെ ലക്ഷ്യം.  വിവിധ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പി നാവശ്യമായ  വിത്തുകളും ഇതിലൂടെ ലഭ്യമാക്കുന്നു.

കൃഷിയിലെ നൂതന ആശയങ്ങളും  സംരംഭങ്ങളും കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി ക്കൊടുക്കുവാനുതകുന്ന പരിശീലന പരിപാടികളും കാര്‍ഷിക സെമിനാറുകളും   സംഘടിപ്പിക്കുന്നതില്‍ സംഘമൈത്രി എപ്പോഴും  ശ്രദ്ധചെലുത്തുന്നു.  കാര്‍ഷിക മേഖലയിലെ വിദഗ്ധരേ ഉള്‍പ്പെടുത്തിയുള്ള  ഇത്തരം പരിപാടികള്‍  കൃഷി സംബന്ധ മായ  സംശയങ്ങള്‍ ദൂരീകരിച്ച്‌ കര്‍ഷകര്‍ക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും പ്രദാനം ചെയ്യുന്നു.  2 ലക്ഷം രൂപ ചെലവിട്ടു ഇത്തരത്തിലുള്ള 8 പരിശീലനങ്ങളാണ് വി.ഐ .യു.സി പദ്ധതിയിലൂടെ മിഷന്‍ സംഘടിപ്പിക്കുന്നത് .

സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളിലൂടെ തിരുവനന്തപുരം ജില്ലയില്‍ മാത്രമല്ല , സമീപ ജില്ലകളിലും പച്ചക്കറി ലഭ്യത ഉറപ്പു വരുത്തുകയാണ് സംഘമൈത്രി .   സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെയും കൃഷിവകുപ്പിന്റെയും എല്ലാവിധ സഹായ സഹകരണങ്ങളും  പിന്തുണയും സംഘമൈത്രിയ്ക്ക് ലഭിക്കുന്നു.  എന്നാല്‍ ഈ രംഗത്തെ വിജയകരമായ ഒരു കൈകോര്‍ക്കലിന്റെ  ഉത്തമ മാതൃകയാണ് .

Saturday,January 23, 2016 0 comments

Please login to comment !!