info@krishi.info1800-425-1661
Welcome Guest
Back

മധുരിക്കുന്ന സത്യം

Posted ByJosena Jose, Agricultural Officer DCB Kannur

കൂത്താളി കൃഷി ഭവന്‍ പരിധിയില്‍പ്പെട്ട പുറയന്‍കൊട്ടുമ്മല്‍ താമസിക്കുന്ന അബ്ദുള്‍ റഹ്മാന്‍ എന്ന തേനീച്ചകര്‍ഷകന്‍റെ മധുവില്‍ മധുരം മാത്രമല്ല, പണവുമുണ്ട്‌ എന്ന മധുരിക്കുന്ന സത്യം തൊഴിലില്ലാതെ അലയുന്ന അനേകം യുവതീയുവാക്കള്‍ക്കും തേനീച്ച വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്നില്‍ അനന്തമായ സാധ്യതകളാണ് തുറന്നിടുന്നത്. ഇന്ന് തന്‍റെ പന്ത്രണ്ടു വര്‍ഷത്തെ തേനീച്ചവളര്‍ത്തല്‍ ജീവിതത്തില്‍ ഉണ്ടാക്കിത്തന്ന അളവറ്റ ജീവിതവിജയം തന്നെയാണ് സാക്ഷ്യംല്‍. തന്‍റെ രണ്ടര ഏക്കര്‍ കൃഷിഭൂമിയില്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍,  വാഴ, നെല്ല്, കപ്പ, കാച്ചില്‍, ചേന, മഞ്ഞള്‍, ഇഞ്ചി, ചെമ്പ്, ഉവ്വ, കുരുമുളക്, ചെറുനാരങ്ങ, പേരയ്ക്ക്,വെറ്റില, ചാമ്പയ്ക്ക, കൈതച്ചക്കയുടെ പലയിനങ്ങളും കൂടാതെ പശു, താറാവ്, കോഴി എന്നിവയൊക്കെ ഉണ്ടെങ്കിലും സീസണ്‍ അനുകൂലമായാല്‍ ചെറുതേനും വന്‍തെനുമാണ് ഇന്നത്തെ നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനവിലും തൊഴിലാളികളുടെ കൂലി കൂതുന്ന അവസ്ഥയിലും പ്രയാസം കൂടാതെ കാര്യങ്ങള്‍ നടത്തുവാന്‍ സഹായിക്കുന്നത്.

   ഒരു തേനീച്ചക്കോളനിയില്‍ നിന്ന് ഒരു വര്‍ഷം ശരാശരി 10 കിലോഗ്രാമിനും 12 കിലോഗ്രാമിനും ഇടയ്ക്ക് തേനും 200 കിലോഗ്രാം മെഴുകും കിട്ടുന്നു. ഒരു കിലോഗ്രാം തേനിന് 200 മുതല്‍ 300 രൂപവരെയും കിട്ടുന്നു.  ചെറുതേനിന്  ഔഷധഗുണവും  മറ്റും കൂടുതല്‍ ഉള്ളതുകൊണ്ട് ആവശ്യക്കാര്‍ ഏറെയാണ്‌. അതുകൊണ്ടുതന്നെ ഒരു കിലോഗ്രാമിന് 600 രൂപയ്ക്ക് മുകളിലാണ് വില. തേനിന്റെ മഹത്വങ്ങളെപ്പറ്റി  പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. കാളിദാസന് സ്വര്‍ഗീയമധു’ എന്നു വിശേഷിപ്പിച്ച തേന്‍, തേനും വെട്ടുകിളിയും ഭക്ഷണമായി നല്‍യതിനെപ്പറ്റി ബൈബിളിലും പറയുന്നുണ്ട്. ഖുറാനിലാവട്ടെ, ഒരു പ്രകൃതി  ടോണിക്കായ തേനിന് സമാനമായ ഒരു ടോണിക്ക് നിര്‍മിക്കാന്‍ വൈദ്യശാസ്ത്രത്തിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടുതന്നെ തേനിനെപ്പറ്റി കൂടുതല്‍ ഒന്നും തന്നെ പ്രതിപാദിക്കുന്നില്ല.

   തന്‍റെ തേനീച്ചക്കോളനികളും അതിനൂതനമായ രീതിയില്‍ തേനീച്ചകളുടെ കൂട് വിഭജിക്കുന്ന രീതിയും നേരില്‍ക്കണ്ട് കൂത്താളി കൃഷി ഭവന്‍റെ കീഴില്‍ 2013-ല്‍ ആത്മയുടെ സഹായം ലഭിച്ചു.

Saturday,January 23, 2016 0 comments

Please login to comment !!